വനിതാ ഡോക്ടർ കൊക്കെയ്നുമായി പിടിയിലായ സംഭവം: യുവതി വിവാഹമോചിത; ലഹരിക്ക് അടിമപ്പെട്ടത് സ്പെയിനിലെ പഠനകാലത്ത്; ഇടപാടുകൾ വാട്സ്ആപ്പ് വഴി; ഏറ്റവും പുതിയ റിപ്പോർട്ടുകൾ

വനിതാ ഡോക്ടറും സ്വകാര്യ ആശുപത്രിയിലെ സിഇഒയുമായിരുന്ന നമ്രത ചിഗുരുപതി (34) മയക്കുമരുന്നിന് കടുത്ത അടിമയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി നമ്രത പിടിയിലായത്. വനിതാ ഡോക്ടര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാനയിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഹരി ഇടപാടുകാരനായ ബാലകൃഷ്ണയെന്ന ആളിനൊപ്പമാണ് സാധനം വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായത്. മുംബയ് സ്വദേശിയായ വംശ്ധാക്കര്‍ എന്നയാളില്‍ നിന്നാണ് നമ്രത മയക്കുമരുന്ന് വാങ്ങിയിരുന്നത്. വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ശേഷം അഞ്ച് ലക്ഷം രൂപയും സാധനത്തിന് വിലയായി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പേമെന്റ് വഴിയാണ് പണം കൈമാറിയത്. ഓരോ ദിവസവും ചുരുങ്ങിയത് പത്ത് തവണയെങ്കിലും നമ്രത കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്

മയക്കുമരുന്ന് ഉപയോഗം കാരണം ഉറക്കത്തിനിടെ ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്ബോഴും എഴുന്നേല്‍ക്കുന്നതും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഉറക്കഗുളികയും ഇവര്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളായി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥരും പൊലീസും വനിതാ ഡോക്ടറെ നിരീക്ഷിച്ച്‌ വരികയായിരുന്നു. മുൻപ് പരിശോധനക്ക് വീട്ടിലെത്തിയ പോലീസുകാരോട് ഡോ. നമ്രത തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് മയക്കുമരുന്ന് ഇടപാടിനിടെ പോലീസ് സംഘം ഇവരെ 53 ഗ്രാം കൊക്കെയ്നുമായി പിടികൂടിയത്.

മുംബൈയില്‍നിന്ന് കൊക്കെയ്നുമായി എത്തിയ ഇടനിലക്കാരനായ ബാലകൃഷ്ണ ഇത് ഡോക്ടര്‍ക്ക് കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞത്. ഡോക്ടറുടെ മിനികൂപ്പര്‍ കാറില്‍വെച്ചായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ‘ഒമേഗ ഹോസ്പിറ്റല്‍സി’ന്റെ സിഇഒയായിരുന്നു ഡോ. നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹനവംശിയുടെ മകളാണ്.

കാന്‍സര്‍ ചികിത്സ നല്‍കിയിരുന്ന ഒമേഗ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇവര്‍. രണ്ട് കുട്ടികളുടെ അമ്മയായ ഡോ. നമ്രത വിവാഹമോചിതയാണെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്പെയിനിലെ പഠനകാലം മുതലാണ് നമ്രത ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.