മേപ്പാടി : അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച വിവിധപരിപാടികളുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.
ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. എലിസബത്ത്, ഡോ. അരുൺ അരവിന്ദ്, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. ചെറിയാൻ അക്കരപ്പറ്റി, ചീഫ് നഴ്സിംഗ് ഓഫീസർ ഗിരീഷ് ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
നഴ്സുമാർക്ക്
വേണ്ടി പെൻസിൽ ഡ്രോയിങ്, പോസ്റ്റർ മേക്കിങ്, എംബ്രോയ്ഡറി , ഹെയർ സ്റ്റൈലിങ്, ക്വിസ്, റീൽസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ഒപ്പം വിവിധ കലാ പരിപാടികളും, കൂട്ട നടത്തവും സംഘടിപ്പിച്ചു.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ