സംസ്ഥാന വൈദ്യുതി ബോര്‍ഡ് കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തുന്നു. രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ളവര്‍ക്ക് ആറ് ശതമാനവും അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കുടിശ്ശികയുള്ളവര്‍ക്ക് നാല് ശതമാനവും ചാര്‍ജ് ഈടാക്കും. പത്തു വര്‍ഷത്തിനുമേല്‍ കുടിശ്ശികയുള്ളവര്‍ക്ക് മുതല്‍തുക അടച്ച് ബാധ്യത തീര്‍പ്പാക്കാം. ഉപഭോക്താക്കള്‍ക്ക് സര്‍ചാര്‍ജ്ജ് മൊത്തമായും ഗഡുകളായും അടയ്ക്കാന്‍ സൗകര്യം ലഭിക്കും. പരമാവധി ആറു ഗഡുകളായും മുതലും സര്‍ചാര്‍ജ്ജും ഒന്നിച്ചടച്ചാല്‍ അഞ്ച് ശതമാനം പ്രത്യേക ഇളവും ലഭിക്കും. മെയ് 31 ന് അവസാനിക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ കുടിശ്ശിക നിവാരണ യജ്ഞം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
സംസ്ഥാന വൈദ്യുതി ബോര്‍ഡ് കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തുന്നു. രണ്ട് വര്‍ഷം മുതല്‍