കുടുംബശ്രീ ജില്ലാ മിഷന്‍ കേരള ചിക്കന്‍ പദ്ധതിയിലേക്ക് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം, രണ്ടു വര്‍ഷം മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിപരിചയം, അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസായവര്‍ക്ക് ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പൗള്‍ട്ടറി മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 2025 ഫെബ്രുവരി ഒന്നിന് 30 വയസ്സ് കഴിയാന്‍ പാടില്ല. അപേക്ഷാ ഫോം www.keralachicken.org.in ല്‍ ലഭിക്കും. അപേക്ഷ മെയ് 20 വരെ ജില്ലാ മിഷനില്‍ സ്വീകരിക്കും. ഫോണ്‍- 04936 206589

അപേക്ഷാ തിയതി നീട്ടി.
കേരള മീഡിയ അക്കാദമിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്കുള്ള അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചു. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ്