പടിഞ്ഞാറത്തറ : എസ്‌എസ്‌എൽസി പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറുമേനി വിജയവുമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ. വയനാട് ജില്ലയിലെ സി.ബി.എസ്. ഇ സ്കൂളുകളിൽ മികച്ച സ്കൂളാണ് പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ . പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്ന സ്കൂൾ കഴിഞ്ഞ പതിനഞ്ച് വർഷമായി വയനാട് മുസ്ലിം ഓർഫനേജിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയത്തോടെ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ ആറ് വിദ്യാർത്ഥികൾ A 1 നേടി. സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്ക് നേടി ഇഷ മരിയ ഷാജി അഭിമാനമായി. ചെന്നലോട് സ്വദേശി ഇല്ലിക്കൽ ഷാജിയുടെ മകളാണ് ഇഷ മരിയ ഷാജി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പി.ടി.എ യും അഭിനന്ദിച്ചു. നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി