എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ചു. വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം മുഹമ്മദ് ഹാനിയ്ക്ക് നഷ്ടമായിരുന്നു. ഇതിനിടയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തു. മുഹമ്മദ് ഹാനിക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിജയം കൈവരിച്ച മുഹമ്മദ് ഹാനി എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു .

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്