അധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി- പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവിധ വിഷയസംബന്ധിയായ മൊഡ്യൂളുകൾ, ലഹരി, പോക്സോ തുടങ്ങിയവ സംബന്ധിച്ച് കുട്ടികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന വിഷയങ്ങൾ. അറുപത് കേന്ദ്രങ്ങളിൽ എഴുപത് ബാച്ചുകളായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകരാണ് പങ്കെടുക്കുന്നത്.
എയ്ഡഡ്, അർദ്ധ സർക്കാർ, സർക്കാർ വിദ്യാലയങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന 3000 ലധികം അധ്യാപകർക്ക് പരിശീലനം നൽകും. മാറിയ വിവിധ ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തും. ഉദ്ഘാടന പരിപാടിയിൽ മാനന്തവാടി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,ഡിഡി ഇ. ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ പി ജെ സെബാസ്റ്റ്യൻ , ഡി പി സി വി. അനിൽ കുമാർ, ഡി ഇ ഒ സി.വി മൻമോഹൻ, വിദ്യാകിരണം കോർഡിനേറ്റർ വിത്സൻ തോമസ്, പ്രിൻസിപ്പൽ പി സി തോമസ്, വൈസ് പ്രിൻസിപ്പൽ പി.സി സുരേഷ്, ബി പി സി കെ.കെ സുരേഷ്, എ ഇ ഒ ഷീബ, മറ്റ് വിദ്യാഭ്യാസ ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന