ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ 120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
സുൽത്താൻബത്തേരി സ്വദേശി ലിയോപോളെന്നയാളുടെ KL 05 R1261 വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങൾ
പിടിച്ചെടുത്തത്. വസ്തുകൾക്ക് 10,000 രൂപ പിഴ ഇടാക്കി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് ലീഡർ എച്ച്.ബി.ഡി.ഒ ടി.കെ സുരേഷ് ,
സി.സി എം സന്തോഷ്, ജെ.എച്ച്.ഐ ജോബി സൺ, മുൻസിപ്പാലിറ്റി എച്ച്.ഐ താരിഷ, സ്കോഡ് അംഗങ്ങളായ ലീബ, എം.ബി സിയാബുദ്ദീൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്