വഴിയോര വിശ്രമകേന്ദ്രം- വനിതാ സംരംഭക സമുച്ചയ ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിൻ്റെയും വനിതാ സംരംഭക സമുച്ചയത്തിൻ്റെയും ശിലാസ്ഥാപന ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും  വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 69 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം ടേക് എ ബ്രേക്ക് ഒരുക്കിയത്. മാനന്തവാടി നഗരത്തിന്റെ ഹൃദയഭാഗത്ത് 11.095 കോടി ചെലവിൽ വനിതാ സംരംഭകർക്കായി പ്രത്യേക വിപണന സമുച്ചയവും തയ്യാറാക്കി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി. കെ  രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എ. കെ.ജയഭാരതി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വിജയൻ, മീനാക്ഷി രാമൻ, എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽ‍മ മോയിൻ, മെമ്പർമാരായ പി. ചന്ദ്രൻ, പി. കെ  അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, ജോയ്സി ഷാജു, ബി എം. വിമല, രമ്യ താരേഷ്, അസീസ് വാളാട്, വി. ബാലൻ, മാനന്തവാടി മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. എസ്. മൂസ, കൗൺസിലർമാരായ സിന്ധു സെബാസ്റ്റ്യൻ, ആസിഫ് കെ. എം, കില ജില്ലാ ഫെസിലിറ്റേറ്റർ
പി.ടി.ബിജു, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദ്വൈരൈ സ്വാമി, ജോയിന്റ്ബി.ഡി.ഒ ആലി വള്ളി എന്നിവർ പങ്കെടുത്തു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ

നിധി ആപ്‌കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് നാളെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാനന്തവാടി എരുമത്തെരു മില്‍ക്ക് സൊസൈറ്റിയില്‍ നവംബര്‍ 27

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (നവംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ജല വിതരണം മുടങ്ങും

മീനങ്ങാടി ജലഅതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ (നവംബര്‍ 26, 27) കൃഷ്ണഗിരി, പുറക്കാടി പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണമായും മുടങ്ങും. Facebook Twitter WhatsApp

ചുള്ളിയോട് ശ്രേയസ് സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിലെ സ്നേഹാലയ, തണൽ,ബട്ടർഫ്ലൈ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന ഏരിയ മീറ്റിംഗ് യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി ഉത്ഘാടനം ചെയ്തു.ഗ്രേസി അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.