മാനന്തവാടി ഗവ കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ് പദ്ധതിയിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനി അല്ലെങ്കിൽ ക്ലിനിക്കൽ കൗൺസിലിങ് മേഖലയിൽ പ്രവർത്തിപരിചയവും അധിക വിദ്യാഭ്യാസവും അഭിലക്ഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ മെയ് 20 ന് രാവിലെ 11 ന് യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസലും പകർപ്പുമായി കോളേജിലെത്തണം. ഫോൺ – 04935 240351.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ