അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ആധാര്‍ എൻറോള്‍മെന്റ് നടത്താത്ത വിദ്യാർത്ഥികൾക്കായി എ ഫോർ ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആധാര്‍ എൻറോള്‍മെന്റിനായി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ മുഖേന നാളെ ( മെയ് 19) മുതല്‍ 24 വരെ പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ അവസരം പ്രയോജനപ്പെടുത്തി സ്കൂള്‍ പ്രവേശനത്തിന് മുൻപ് കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാം.

സ്‌പോട്ട് അഡ്മിഷൻ
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406