പ്രതിമാസം 20000 രൂപ ശമ്ബളം ഉള്ളവരാണോ നിങ്ങള്‍? കുറഞ്ഞ ശമ്ബളം ഉള്ളവർക്കും വായ്പകള്‍ അനുവദിക്കുന്ന നിരവധി ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേയുമെന്ന പരാതിയില്ലാതെ എളുപ്പത്തില്‍ ഇത്തരം വ്യക്തിഗത വായ്പകളെടുക്കാൻ നിങ്ങള്‍ക്കും സാധിക്കും. അതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്നും, പ്രക്രിയകളും യോഗ്യതയും എന്താണെന്നും നോക്കാം.
വ്യക്തിഗത വായ്പകളും യോഗ്യതയും:
ഒരുതരത്തില്‍ സുരക്ഷിതമല്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പ. അതായത് ഈടായി നിങ്ങളുടെ ആസ്തികള്‍ ഒന്നും എഴുതി നല്‍കേണ്ടതില്ല എന്ന് സാരം. നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക, കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കുക, ഇഎംഐ റീപയ്മെന്റ് പ്ലാൻ തിരഞ്ഞെടുക്കുക എന്നിവ മാത്രമാണ് വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കാനായി ചെയ്യേണ്ടത്.
20000 രൂപ ശമ്ബളം ഉപയോഗിച്ച് എത്ര പണം വായ്പയായി എടുക്കാൻ സാധിക്കും?
ഇത് നിങ്ങളുടെ അപേക്ഷ അംഗീകരിക്കുന്ന സമയത്ത് ബാങ്കുകളും മറ്റ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തുന്ന നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
1. വരുമാന പരിധി: മിക്ക ബാങ്കുകളും വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിന് പ്രതിമാസ വരുമാന പരിതികള്‍ നിശ്ചയിച്ചിട്ടുണ്ട്. ചില ബാങ്കുകളില്‍ ഇത് 25000 രൂപയോ 30000 രൂപയോ ആയിരിക്കാം. എന്നാല്‍ ചില ബാങ്കുകള്‍ പ്രതിമാസം 20000 രൂപ ശമ്ബളത്തില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയുന്ന വ്യക്തികള്‍ക്കും, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വായ്പയെടുക്കാനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയുന്നുണ്ട്.
2. ക്രെഡിറ്റ് സ്കോർ: വായ്പ അനുമതി ലഭിക്കുന്നതില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ക്രെഡിറ്റ് സ്കോർ 750ഓ അതില്‍ കൂടുതലോ ആണെങ്കില്‍ നിങ്ങളുടെ വായ്പ അനുമതിക്കുള്ള സാധ്യത ഉയർന്നതായിരിക്കും. ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് വായ്പ തുക കുറച്ചോ, ഉയർന്ന പലിശ ഈടാക്കിയോ ആയിരിക്കും ബാങ്കുകള്‍ വായ്പ അനുവദിക്കുക. മാത്രമല്ല 20000 രൂപ ശമ്ബളത്തില്‍ നിങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള യോഗ്യതയും ഉണ്ടാകില്ല.
3. തൊഴില്‍ സ്ഥിരത: തൊഴിലിലെ സ്ഥിരതയാണ് പ്രധാനപെട്ട മറ്റൊരു ഘടകം. പ്രമുഖ കമ്ബനികള്‍, സർക്കാർ സ്ഥാപനങ്ങള്‍, സുസ്ഥിരമായ സ്വകാര്യ കമ്ബനികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ശമ്ബളക്കാരായ അപേക്ഷകരാണ് പലപ്പോഴും ബാങ്കുകാരുടെ പ്രിയപ്പെട്ടവർ. തൊഴില്‍ മേഖലയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും, ഒപ്പം നിലവിലെ ജോലിയില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവർത്തിപരിചയവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
4. വായ്പ – വരുമാന അനുപാതം: നിലവില്‍ നിങ്ങള്‍ ഏതെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്നും, ഉണ്ടെങ്കില്‍ ലഭിക്കുന്ന ശമ്ബളത്തിന്റെ എത്ര ശതമാനം പ്രസ്തുത വായ്പ അടക്കുന്നതിലേക്ക് പോകുന്നുണ്ടെന്നും ബാങ്കുകള്‍ പരിശോധിക്കും. അതായത് നിങ്ങളുടെ ഇഎംഐ കരാർ അഥവാ ബാധ്യത നിങ്ങളുടെ ആകെ വരുമാനത്തിന്റെ 40-50 ശതമാനത്തില്‍ കവിയരുത്.
20000 രൂപ ശമ്ബളത്തില്‍ വ്യക്തിഗത വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ ഏതെല്ലാം?
1. ആക്സിസ് ബാങ്ക് : 15000 രൂപ പ്രതിമാസ ശമ്ബളമാണ് വ്യക്തിഗത വായ്പക്കായി ബാങ്ക് മുന്നോട്ട് വെക്കുന്നത്.
2. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, പൂനെ, അഹമ്മദാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് വായ്പയ്ക്കായി 20000 രൂപ പ്രതിമാസ ശമ്ബളമാണ് ബാങ്ക് മുന്നോട്ട് വെക്കുന്നത്. മറ്റു മേഖലകളില്‍ പ്രവർത്തിക്കുന്നവർക്ക് വായ്പയെടുക്കാൻ പ്രതിമാസം 15000 രൂപ ശമ്ബളം മതിയാകും.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : തിരഞ്ഞെടുക്കപ്പെട്ട ചില നഗരങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് പ്രതിമാസം 20000 രൂപയും മറ്റുള്ളവർക്ക് പ്രതിമാസം 15000 രൂപയുമാണ് വ്യക്തിഗത വായ്പയ്ക്കായി എസ്ബിഐ മുന്നോട്ട് വെക്കുന്നത്.
4. ടാറ്റാ ക്യാപിറ്റല്‍ : 15000 രൂപ പ്രതിമാസ ശമ്ബളം ഉള്ളവർക്കാണ് ബാങ്ക് വായ്പ അനുവദിക്കുക
20000 രൂപ ശമ്ബളത്തില്‍ എത്ര രൂപ വരെ വ്യക്തിഗത വായ്പയായി ലഭിക്കും?
വ്യക്തിഗത വായ്പയായി ലഭിക്കുന്ന തുക നിങ്ങളുടെ പ്രതിമാസ ശമ്ബളം, സാമ്ബത്തിക ബാധ്യതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് നിർണയിക്കുന്നത്. പ്രതിമാസം 20000 രൂപ ശമ്ബളം വാങ്ങുന്ന വ്യക്തിക്ക് സാമ്ബത്തിക ബാധ്യതകളും മറ്റ് ചിലവുകളും കഴിഞ്ഞ് എത്ര തുക മിച്ഛമായി ഉണ്ടാകും എന്ന് ബാങ്കുകളും എൻബിഎഫ്സികളും പരിശോധിക്കും. ഇത് അടിസ്ഥാനപ്പെടുത്തിയായിരിക്കും വായ്പ തുക നിശ്ചയിക്കുക.
ലോണ്‍ അനുവദിക്കുന്നതിനുള്ള സാധ്യതകള്‍ എങ്ങനെ വർധിപ്പിക്കാം?
1. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക : ബില്ലുകളും മറ്റ് ഇഎംഐകളും കൃത്യ സമയത്ത് അടച്ചു തീർക്കുക. ഇത് ക്രെഡിറ്റ് സ്കോർ കൂടുന്നതിനും വായ്പ അനുമതി ലഭിക്കാനും കാരണമാകും
2. കടങ്ങള്‍ കുറയ്ക്കുക : നിലവിലുള്ള കടങ്ങള്‍ കുറയ്ക്കുക. കടം – വരുമാന അനുപാതം കൂടുതലാണെങ്കില്‍ നിലവിലുള്ള കുറഞ്ഞ വായ്പകള്‍ വീട്ടിയ ശേഷം പുതിയ വായ്പയ്ക്ക് അപേക്ഷിക്കുക.
3. കുറഞ്ഞ വായ്പ തുകയെടുക്കുക: കുറഞ്ഞ വായ്പ ലഭിക്കാനുള്ള യോഗ്യത നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ കുറഞ്ഞ വായ്പ എടുക്കുന്നതായിരിക്കും ഉചിതം. പിന്നീട് വരുമാനം വർധിക്കുന്നത് അനുസരിച്ച് വായ്പ തുകയിലും മാറ്റം വരുത്താം.
4. സംയുക്തമായി അപേക്ഷിക്കാം : സാധ്യമെങ്കില്‍, സ്ഥിരവരുമാനവും നല്ല ക്രെഡിറ്റ് സ്കോറും ഉള്ള ഒരു കുടുംബാംഗവുമായി സംയുക്തമായി വായ്പയ്ക്ക് അപേക്ഷിക്കുന്നതും ഉചിതമാണ്.
5. തിരിച്ചടവിന് സമയമെടുക്കാം : തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുന്ന വായ്പകള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൂടുതല്‍ കാലാവധി എടുക്കുന്നത് അനുസരിച്ച് ഇ എംഐ കുറയുകയും വായ്പ ലഭിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
വായ്പയെടുക്കാൻ ആവശ്യമായ രേഖകൾ
1. തിരിച്ചറിയല്‍ രേഖ : ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി അഥവാ പാസ്പോർട്ട്
2. അഡ്രസ് പ്രൂഫ് : യൂട്ടിലിറ്റി ബില്ലുകള്‍, വാടക കരാർ, അല്ലെങ്കില്‍ സർക്കാർ നല്‍കിയ ഏതെങ്കിലും രേഖ
3. വരുമാന രേഖ : കഴിഞ്ഞ ആറ് മാസത്തെ ശമ്ബള സ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും
4. കെവൈസി രേഖകള്‍: ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസൻസ്.
ക്രെഡിറ്റ് സ്കോറിന് അനുസരിച്ച് തുകയില്‍ മാറ്റം വരാമെങ്കിലും, പ്രതിമാസം 20000 രൂപ ശമ്ബളം ലഭിക്കുന്നവർക്കും വായ്പയെടുക്കാൻ സാധിക്കും. സ്ഥിരമായ വരുമാനം, തൊഴില്‍ സ്ഥിരത, ഉയർന്ന ക്രെഡിറ്റ് സ്കോർ, നിയന്ത്രണവിധേയമായ സാമ്ബത്തിക സാധ്യതകള്‍ എന്നിവ ഉള്ളവർക്ക് ബാങ്കുകളും എൻബിഎഫ്സികളും വായ്പ അനുവദിക്കുന്നുണ്ട്.