ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കോൺവൊക്കേഷൻ ശനിയാഴ്ച

മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടി മികച്ച വിജയം കൈവരിച്ച ആദ്യത്തെ മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്കും 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 145 എം ബി ബി എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം ചെയർമാൻ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച നടക്കുമെന്ന് കോളേജ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരളാ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനും ലേക് ഷോർ ഹോസ്പിറ്റൽ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥിയായും പങ്കെടുക്കും. കല്പറ്റ എം എൽ എ അഡ്വ. ടി. സിദ്ദിഖ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ യു. ബഷീർ, മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പൻ, ഡീൻ ഡോ എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എലിസബത്ത് ജോസഫ്, ഡി ജി എമ്മും ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. 2013 മുതൽ ഇങ്ങോട്ടുള്ള ഓരോ വർഷങ്ങളിലും പ്രവേശനം നേടിയ എം ബി ബി എസ് വിദ്യാർത്ഥികളുടെ ബിരുദ ദാനം വർഷം തോറും നടക്കുന്നുണ്ടെങ്കിലും വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ മെഡിക്കൽ പി ജി ബിരുദദാനമാണ് ഈ ചടങ്ങിനെ കൂടുതൽ വ്യത്യസ്ത മാക്കുന്നത്.
നിലവിൽ, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിംഗോളജി (ഇ.എൻ.ടി.), ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി, ജനറൽ സർജറി തുടങ്ങിയ 8 വിഭാഗങ്ങളിലാണ് പി ജി കോഴ്‌സുകൾ നടന്നുവരുന്നത്. ഇതോടെ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് വയനാട് ജില്ല തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയാണ്.

പത്രസമ്മേളനത്തിൽ ഡീൻ ഡോ എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡി ജി എമ്മും ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, ഡോ. ജിതാ ദേവൻ, ഡോ. അമൽ കെ കെ എന്നിവർ പങ്കെടുത്തു.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.