5-10 ക്ലാസ്സ്‌ വിദ്യാർഥികളെ അഭിരുചിക്കനുസരിച്ച് സജ്ജരാക്കാൻ സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണർ

അഭിരുചിക്കനുസരിച്ച്  അറിവ്, കഴിവ്, മനോഭാവം എന്നിവയിൽ വിദ്യാർത്ഥികളെ തൊഴിലിനും സമൂഹത്തിനുമായി സജ്ജരാക്കാൻ ക്രിയേറ്റീവ് കോർണർ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.
സമഗ്ര ശിക്ഷ കേരളയും (എസ്എസ്കെ) വിദ്യാഭ്യാസ വകുപ്പും സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയന വർഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. 5 മുതൽ 10 വരെ ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായുള്ള പദ്ധതി ആദ്യ ഘട്ടത്തിൽ ജില്ലയിലെ എട്ട് സർക്കാർ സ്കൂളുകളിലാണ്.

വിദ്യാർത്ഥിയെ തൊഴിലുമായും സമൂഹവുമായും ബന്ധിപ്പിക്കാൻ പര്യാപ്തമാക്കുന്ന ഉത്തേജകമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പഠനം കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാർത്ഥികളുടെ കഴിവുകളിൽ ആത്മവിശ്വാസം വളർത്തി അവരെ ഭാവിയിലേക്ക് ഒരുക്കുക, പഠനത്തിനും താൽപ്പര്യങ്ങൾക്കും അനുസൃതമായി ‘മിനി-വൊക്കേഷനുകളിൽ’ പരിശീലനം നൽകി സിലബസിനും അദ്ധ്യാപകർക്കിടയിലുമുള്ള അന്തരം നികത്തുക,പോസിറ്റീവ് തൊഴിൽ സംസ്കാരം വളർത്തുക, പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളെ പുറം ലോകവുമായി ബന്ധിപ്പിച്ച് എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക, എല്ലാ തൊഴിലുകളോടും ആദരവ് നൽകി വിദ്യാർത്ഥികളെ സമർത്ഥരും ഉത്തരവാദിത്തമുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്രിയേറ്റീവ് കോർണർ മുന്നോട്ട് വെയ്ക്കുന്നത്.

കൃഷി, വയറിങ്,
ഫാഷൻ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിങ് തുടങ്ങി ഏഴു മേഖലകളിൽ പാഠപുസ്തകത്തോട് ചേർത്ത് വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്കൂളിൽ 5.50 ലക്ഷം രൂപ പദ്ധതിയ്ക്ക് ചെലവിടും.

തരുവണ യുപി സ്കൂൾ, മാനന്തവാടി യുപി സ്കൂൾ, ഇരുളം ഹൈസ്ക്കൂൾ, ചേനാട് ഹൈസ്കൂൾ, കല്ലങ്കര യുപി സ്കൂൾ, കണിയാമ്പറ്റ യുപി സ്കൂൾ, പുളിയാർമല യുപി സ്കൂൾ, തലപ്പുഴ യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ വയനാട് ജില്ലയിൽ ക്രിയേറ്റീവ് കോർണർ നടപ്പാക്കുന്നത്.

രണ്ടാംഘട്ടത്തിൽ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. ക്രീയേറ്റീവ് കോർണറുമായി ബന്ധപ്പെട്ട അധ്യാപക പരിശീലനം ജില്ലയിൽ പൂർത്തിയായി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.