റേഷൻ ഗുണഭോക്താക്കൾ ജൂൺ 10 നകം ഇ- കെവൈസി മസ്റ്ററിങ് പൂർത്തിയാക്കണം. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഇ-കെവൈസി പൂർത്തിയാക്കാൻ അനുവദിച്ച സമയം ജൂൺ 10 ന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 94.88% മസ്റ്ററിങ് പൂർത്തിയായി. സുൽത്താൻ ബത്തേരി താലൂക്കിൽ 93.75 % ഉം മാനന്തവാടിയിൽ 95.49 %, വൈത്തിരിയിൽ 95.45 % ഉം പൂർത്തീകരിച്ചു.
ഇ-കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ റേഷൻ കടകൾ / താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







