ജില്ലയിൽ റേഷൻ വിതരണത്തിന് നിലവിൽ പ്രതിസന്ധികളില്ല. പൊതുവിതരണ വകുപ്പിന് കീഴിൽ മൂന്നു മാസത്തേക്ക് മതിയായ ഭക്ഷ്യ സംഭരണം ജില്ലയിലുണ്ട്. റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ട്രാൻസ്‌പോർട്ടിങ് കരാറുകാരുടെ സമരം ജില്ലയിലെ വിതരണത്തിനെ ബാധിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി സബ്ഡിപ്പോകളിലും എഫ്സി യിലും വേണ്ടത്ര സ്റ്റോക്ക് ഉണ്ട്.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്







