കൽപറ്റ എൻഎംഎസ്എം ഗവ. കോളെജിൽ കണക്ക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപരെ നിയമിക്കുന്നു. കോളെജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മെയ് 26 രാവിലെ 10.30 ന് കോളെജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 204569.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







