ക്ഷയരോഗ നിർമാജ്ജന നൂറ് ദിനകർമ്മപരിപാടിയിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച തരിയോട് എഫ്എച്സി ആശാവർക്കറും പാലിയേറ്റീറ് വളണ്ടിയറുമായ രഞ്ജിനി സി.പി.ക്കും എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി സ്കൂളിനും അദ്ധ്യാപകർക്കും അഭിമാനമായ സ: വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി – കാവും മന്ദം യൂണിറ്റിലെ വൊളണ്ടിയർമാരുടെ മക്കളായ അർച്ചന ശ്രീജിത്ത്, റിയ ജയ്സൺ എന്നിവരെയും ആദരിച്ചു.
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി വിനോദ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്നേഹാദരം കൈമാറി.ചെയർമാൻ ജെയിസൺ അദ്ധ്യക്ഷനായിരുന്നു.
ചടങ്ങിൽ കൺവീനർ പികെ മുസ്തഫ,കെടി ജോസഫ്,ഷിബു,രജിനി ,ഡയാന, ഗ്രീഷമ,ഷിൽജ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

രക്താദാന ദിനാചരണവും വാർഷികവും നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന