മീനങ്ങാടി കൃഷ്ണഗിരി ഫുഡ്ബേ റെസ്റ്റോറന്റിന് സമീപം കാറിനു മുകളിലേക്ക് കൂറ്റൻ മരം വീണു മുട്ടിൽ മാണ്ടാട് സ്വദേശിക്ക് പരിക്കേറ്റു.
കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ മാണ്ടാട് സ്വദേശി ബിപിനെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ട നാഷണൽ ഹൈവേയിൽ സുൽത്താൻബത്തേരി ഫയർഫോഴ്സ് മരം മുറിച്ച് ഗതാഗതം തടസ്സം പരിഹരിച്ചു കൊണ്ടിരിക്കുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്