തിരുനെല്ലി: തിരുനെല്ലി അപ്പപാറ വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) യുടെ കൊലപാതകിയായ ആൺ സുഹൃത്ത് ദിലീഷിനെയും, പ്രവീണയുടെ മകളെ യും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇന്നലെ രാത്രി കുട്ടിയേയും കൊണ്ടു എസ്റ്റേറ്റിനുള്ളിലേക്ക് കടന്നുകളഞ്ഞ ദിലീഷിനെയും, കുട്ടിയേയും എസ്‌റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







