ഷോക്കാവണ്ട എടുക്കാം മുന്‍കരുതലുകള്‍

ജില്ലയില്‍ മഴ ശക്തിപ്രാപിക്കുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുമായി വൈദ്യുതി വകുപ്പ്. ശക്തമായ മഴയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്ക ഭീഷണികള്‍ക്കും പുറമെ വൈദ്യുതാഘതങ്ങളാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് കെഎസ്ഇബി.

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

ഉപയോഗിക്കാത്ത വൈദ്യുതി ഉപകരണങ്ങള്‍ കനത്ത മഴയിലും ഇടിമിന്നലുള്ള സമയങ്ങളിലും പ്ലഗ്ഗില്‍ നിന്ന് ഊരിയിടുക. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകള്‍ കുറയ്ക്കും.

ജനാലകള്‍ക്ക് സമീപമുള്ള പ്ലഗ്ഗ് പോയിന്റുകള്‍ നനയുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമായാല്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സംരക്ഷിക്കുക.

ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൈകള്‍ ഉണങ്ങിയിരിക്കണം. നനഞ്ഞ കൈകള്‍ ഉപയോഗിക്കുന്നത് വൈദ്യുതാഘാതത്തിന് കാരണമാകും.

കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം.

വീടിന്റെ എര്‍ത്തിങ് സിസ്റ്റം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് വൈദ്യുതി ചോര്‍ച്ച തടയാന്‍ സഹായിക്കും.

കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള അറിയിപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കുക. കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിയായി മനസിലാക്കി പ്രവര്‍ത്തിക്കുക.

മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വീടുകളില്‍ സുരക്ഷാ ഉപകരണമായ കറന്റ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കണം. ്‌വൈദ്യുതി ചോര്‍ച്ചയുണ്ടാകുമ്പോള്‍ വൈദ്യുതി വിച്ഛേദിച്ച് അപകടങ്ങള്‍ തടയും.

അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ടത്

അടിയന്തര പ്രാധാന്യമുള്ള പരാതികള്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളിലോ, 1912 ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കുക.

വൈദ്യുതി ലൈനുകളില്‍ പൊട്ടിവീണ മരക്കമ്പുകള്‍, മരങ്ങള്‍ കെഎസ്.ഇ.ബി ഓഫീസുകളില്‍ അറിയിക്കാതെ വെട്ടിമാറ്റാന്‍ ശ്രമിക്കരുത്.

വൈദ്യുതി വിച്ഛേദിച്ചാല്‍ ഫളാഷ് ലൈറ്റുകള്‍, തീപ്പെട്ടികള്‍ ഉള്‍പ്പെടുന്ന സുരക്ഷാ കിറ്റുകളും വൈദ്യുതാഘാതമുണ്ടായാല്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പ്രഥമ ശുശ്രൂഷ കിറ്റുകളും തയ്യാറാക്കണം.

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്

പ്രമേഹമുള്ളവര്‍ മദ്യപിച്ചാല്‍ വിവരമറിയും; സങ്കീര്‍ണതകള്‍ ധാരാളമുണ്ട്

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണ പാനിയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുമെങ്കിലും മറ്റ് ചിലത് സ്ഥിതി കൂടുതല്‍ വഷളാക്കും. പ്രമേഹമുളളവര്‍ പഞ്ചസാര അടങ്ങിയ പാനിയങ്ങളും

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

മലപ്പുറം പുളിക്കലിൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന അവഗണിക്കരുത്; കാരണങ്ങള്‍ പലതാണ്

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനകള്‍ സാധാരണയായി അവഗണിക്കുകയാണ് പലരും ചെയ്യുന്നത്. ഒരു വേദന സംഹാരി കഴിക്കുകയോ അതുമല്ലെങ്കില്‍ വേദന സഹിക്കുകയോ ചെയ്ത് ദിവസം തള്ളിനീക്കും. എന്നാല്‍ തലവേദന ഇടയ്ക്കിടെ വരാന്‍ തുടങ്ങുകയാണെങ്കില്‍ അതൊരു സാധാരണ കാര്യമായി തള്ളിക്കളയാതിരിക്കാന്‍

എമ്പുരാന്‍’ വീണു! ഇനി ‘ഷണ്മുഖന്‍റെ’ ഊഴം; ആ റെക്കോര്‍ഡ് ബുക്കില്‍ വമ്പന്മാരെ തകര്‍ത്തെറിഞ്ഞ് ‘വാഴ 2’

മലയാളി സിനിമാപ്രേക്ഷകരെ സംബന്ധിച്ച് താരങ്ങളേക്കാള്‍ പ്രധാനം സിനിമകളുടെ ഉള്ളടക്കമാണെന്നതിന് ഏറ്റവും പുതിയ തെളിവാണ് നവാഗതര്‍ ഒരുമിച്ച വാഴ 2 എന്ന ചിത്രം. 2024 ല്‍ പുറത്തെത്തിയ വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സിന്‍റെ

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.