ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു.

മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾക്കും, 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബിരുദദാനം
കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരളാ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ നിർവ്വഹിച്ചു. കേരളത്തിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനും ലേക് ഷോർ ഹോസ്പിറ്റൽ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥി ആയിരുന്നു.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ.പി. കാമത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി. നസീറ ആസാദ് എന്നിവരും സന്നിഹിതരായിരുന്നു. യുവ ഡോക്ടർമാർക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു. .
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പൻ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും ഒ.ബി. ജി വിഭാഗം മേധാവിയുമായ ഡോ. എലിസബത്ത് ജോസഫ്,
ഡി.ജി.എമ്മും കേരളാ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, ബിരുദധാരികളെ പ്രതിനിധീകരിച്ച് ഡോ. അമൽ കെ.കെ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജ്യോതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് മാഗസിൻ പ്രകാശനവും 2019 ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയ്ക്കുമുള്ള അവാർഡുകളുടെ വിതരണവും നടന്നു. ഹൗസ് സർജൻ ഡോ. മീനാക്ഷി ബി. മേനോൻ നന്ദി പ്രകാശിപ്പിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.