തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ഭീക്ഷണിയായ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണം. മരങ്ങള്‍ മുറിച്ചു മാറ്റാതെ സംഭവിക്കുന്ന അപകടത്തിനും നഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30 2(V)
പ്രകാരം ഉടമസ്ഥനാണ് ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത തേക്ക്,വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിലവിലെ ചട്ടങ്ങളും ഉത്തരവുകളും പ്രകാരമുള്ള നടപടികള്‍ പാലിക്കണം

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







