താമരശ്ശേരി ചുരത്തിലൂടെയുള്ള ഡ്രൈവിങ്ങിനിടെ
മൊബൈൽ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻറ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരി യിലേക്ക് പോകുകയായിരുന്ന ആർപികെ 125 സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്‌തത്. കെഎസ്ആർ ടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ശനിയാഴ്‌ച പുറപ്പെട്ട ബസ് ഞായറാഴ്‌ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണിൽ സംസാരിച്ചുകൊണ്ട് അപക ടകരമാം വിധമാണ് ബസ് ഓടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാര നാണ് പകർത്തിയതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍