ജില്ലയില് കാലവര്ഷം ശക്തിപ്രാപിക്കുമ്പോള് *മെയ് 25 ന് രാവിലെ 8 മുതല് 26 ന് രാവിലെ 8 വരെ* കണക്കാക്കിയ മഴയളവില് കൂടുതല് മഴ ലഭിച്ചത് പടിഞ്ഞാറത്തറ ബാണാസുര ഡാം ഭാഗത്താണ്. 24 മണിക്കൂറില് 250 മില്ലിമീറ്റര് മഴയാണ് പ്രദേശത്ത് ലഭിച്ചത്. തൊണ്ടര്നാട്, പൊഴുതന, വൈത്തിരി, തവിഞ്ഞാല്, തരിയോട്, വെള്ളമുണ്ട, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി 200 മില്ലിമീറ്ററിന് മുകളില് മഴ ലഭിച്ചു. ജില്ലയില് ഏറ്റവും കുറവ് മഴ ലഭിച്ചത് മുള്ളന്ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിലാണ്. 45 മില്ലിമീറ്റര് മഴയാണ് പ്രദേശത്ത് ലഭിച്ചത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







