ജില്ലയില്‍ മെയ് 26 ന് രാവിലെ 8 മുതല്‍ 27 ന് രാവിലെ 8 വരെ കൂടുതല്‍ മഴ ലഭിച്ചത് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വാളാംത്തോട് ഭാഗത്ത്. 24 മണിക്കൂറില്‍ 189 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. വൈത്തിരി ഗ്രാമപഞ്ചായത്തിലെ വേങ്ങക്കോട് 188 മില്ലിമീറ്ററും വട്ടപ്പാറയില്‍ 181 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനിഗിരി, കൊളവള്ളി എന്നിവടങ്ങളിലാണ്. 24 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്