മാനന്തവാടി: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. വെള്ളം കയറി കണ്ണൂരും വയനാടുമടക്കം കോടികളുടെ കൃഷിനാശമാണുണ്ടായത്. പലയിടത്തും ഗതാഗത തടസമുണ്ടായി. വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്നലെ രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്.
കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്