പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വയം സഹായ സംഘങ്ങള്‍, 80 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം.കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്ക്കാണ അവസരം. പരമാവധി 15 ലക്ഷം രൂപ ധനസഹായമായി ലഭിക്കും. അപേക്ഷകള്‍ മെയ് 31 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 203824

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്