ഇരുളം: ശ്രേയസ്സ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ ഉദ്ഘാടനം ചെയ്ത യോഗം നിലവിലെ വിദ്യാർത്ഥികളിലുള്ള പഠനപ്രക്രിയകളെപ്പറ്റിയും, സമൂഹത്തിൽ ഏറിവരുന്ന ലഹരി ഉപയോഗത്തപ്പറ്റിയും പരാമർശിച്ചു. ശ്രേയസ്സ് ഇരുളം ഏരിയ കോ-ഓഡിനേറ്റർ ജാൻസൺ അദ്ധ്യക്ഷത വഹിച്ച യോഗം, ഇരുളം യൂണിറ്റ് പ്രസിഡന്റ് ജോസ് സ്വാഗതം പറഞ്ഞു. കരിയൻ ഗൈഡ് നസ് ക്ളാസ് ട്രാൻസ്പരന്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷനു വേണ്ടി രാജു. ടി.എസ്, നൽകകയും പൊതു പ്രവർത്തകനായ എ.പി രജിത്തിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് അംഗങ്ങൾ വിദ്യാർത്ഥികൾക്ക് പഠനോ പകരണങ്ങൾ നൽക്കുകയും ചെയ്തു. യോഗത്തിൽ ശ്രേയസ് ഇരുളം യൂണിറ്റ് സി.ഡി. ഒ ജാൻസി ബിന്ററോ നന്ദി രേഖപ്പെടെപ്പെടുത്തുകയും ചെയ്തു

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







