ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാന്‍ ആര്യ രാജേന്ദ്രന്‍; തിരുവനന്തപുരത്തെ മേയര്‍ക്ക് 21 ന്റെ ചെറുപ്പം.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍.

ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.

നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ് പറഞ്ഞു. ബി.എസ്.സി മാത്ത്‌സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ പിടിച്ച് കുലുക്കിയ 7 സ്ഫോടനങ്ങൾ

ഡൽഹിയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവംബർ 10ന് വൈകുന്നേരം 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത്

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു

മീഷോയുടെ പേരിൽ വ്യാജ ഓഫർ ലിങ്ക്; തുറക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ

തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്.

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.