സ്‌കൂളിലെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ മടി; കുട്ടികളില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് സാധ്യതയേറെ

കൊച്ചു കുട്ടികളില്‍ മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവജാത ശിശുക്കള്‍ മുതല്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ വരെയാണ് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിലെ ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പല്ലുവേദനയോ, ജലദോഷമോ പോലുള്ള സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങളായിരിക്കാം. അതുകൊണ്ട് തന്നെ രോഗം മൂര്‍ച്ഛിക്കുമ്പോളാണ് പലപ്പോഴും മൂത്രാശയ അണുബാധ തിരിച്ചറിയുന്നത്.

എന്താണ് മൂത്രാശയ അണുബാധ
വൃക്ക, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങി മൂത്രവ്യവസ്ഥയുടെ ഏത് ഭാഗത്തും ഉണ്ടാകുന്ന അണുബാധയാണ് മൂത്രാശയ അണുബാധ (യുടിഐ). മൂത്രനാളത്തിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകളോ, അണുക്കളോ ആണ് പ്രധാനമായും മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്. കുട്ടികളില്‍ ശുചിത്വക്കുറവ്, കൂടുതല്‍ സമയം മൂത്രം പിടിച്ച് വയ്ക്കുക, അല്ലെങ്കില്‍ മൂത്രനാളത്തിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് സാധാരണമായി അണുബാധയ്ക്ക് കാരണമാകുന്നത്.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് കണ്ടുവരുന്ന ലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. വളരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ അസ്വസ്ഥതകള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. എന്നാല്‍, മുതിര്‍ന്ന കുട്ടികള്‍ നാണക്കേടോ ചമ്മലോ കൊണ്ട് പലപ്പോഴും പറയാറില്ല. ചില സാഹചര്യങ്ങളില്‍ ഇത് മൂലം രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

സ്‌കൂള്‍ കുട്ടികളില്‍ കൂടുതലായും മൂത്രമൊഴിക്കുമ്പോള്‍ വയറുവേദന, ഇടയ്‌ക്കെയുള്ള മൂത്രശങ്ക, പുറം വേദന, ക്ഷീണം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്.
എങ്ങനെ നേരിടാം
കുഞ്ഞുങ്ങളിലെ മൂത്രാശയ അണുബാധ കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വൃക്ക തകരാറിന് കാരണമായേക്കാം. രോ​ഗ സംശയം ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടണം. കൃത്യമായി വെള്ളം കുടിക്കാനും ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാനും അതിന് ശേഷം സ്വകാര്യഭാ​ഗ‌ങ്ങൾ വൃത്തിയാക്കാനും കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ‌ തന്നെ പരിശീലിപ്പിക്കണം.
രോ​ഗം സ്ഥിരീകരിക്കുന്നതിനായും ഏത് ബാക്ടീരിയ ആണ് രോ​ഗത്തിന് കാരണമെന്നും കണ്ടെത്തണം. ഇതിനായി മൂത്രം ടെസ്റ്റ് ചെയ്യണം. മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന അണുബാധ 3 – 5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. എന്നാൽ വൃക്കയുമായി ബന്ധപ്പെട്ട അണുബാധ 2 മുതൽ 4 ആഴ്ചവരെ ചികിത്സിക്കേണ്ടി വരും.

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.