കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഇ.എം.എസ്സ് – ടി.എസ്.രാധാകൃഷ്ണൻ എജുക്കേഷൻ എൻഡോവ്മെന്റ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ് നൽകുന്നത്. നിർദ്ധിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ 12.06.2025 ന് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കൽപ്പറ്റ, പടിഞ്ഞാറത്തറ, മേപ്പാടി ബ്രാഞ്ച് ഓഫീസുകളിൽ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.
മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച