വാകേരി യൂണിറ്റിന്റെ വാർഷികവും,കുടുംബസംഗമവും പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ സണ്ണി ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.ബെന്നി
പനച്ചിപറമ്പിൽ മുഖ്യസന്ദേശം നൽകി,വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.എക്സൈസ് ഓഫീസർ നിക്കോളസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ആശംസ അർപ്പിച്ചു.ചടങ്ങിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ ആദരിച്ചു.ഗിരിജ പീതാംബരൻ,ലിജി,സി.സി.വർഗീസ്,ബേബി,ജോൺ എന്നിവർ സംസാരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







