പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യ അശാസ്ത്രീയമായി നിക്ഷേപിച്ച സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 10000 രൂപപിഴയിട്ടു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗത്തിനും ജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് പിഴ. പനമരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റ്, സഫ സ്റ്റോര്‍സ് സ്ഥാപനങ്ങള്‍ക്കാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി.കെ.സുരേഷ്, സ്‌ക്വാഡ് അംഗം എം.ബി ലീബ, ടി.ആര്‍ രസിക, പനമരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ജി സനീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







