എന്തിനും ഏതിനും ഇനി ഒരേയൊരു ആപ്പ്; ‘സ്വറെയിൽ’ ലോഞ്ച് ചെയ്ത് റെയിൽവെ, സവിശേഷതകളേറെ

ദില്ലി: യാത്രക്കാർക്കായി പുത്തൻ ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രാലയം. സ്വാറെയിൽ എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. യാത്രാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്വാറെയിൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഓൾ ഇൻ വൺ ആപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ആപ്പിൽ ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. മാത്രമല്ല, ഭക്ഷണവും ആപ്പിലൂടെ ഓർഡർ ചെയ്യാം എന്നതാണ് സവിശേഷത.

റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് യാത്രക്കാർ പല പല ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റ് ബുക്കിം​ഗിന് ഐആർസിടിസി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാൻ വേർ ഈസ് മൈ ട്രെയിൻ ആപ്പ്, ടിക്കറ്റ് കൺഫോം ആയില്ലെങ്കിൽ ജനറൽ ടിക്കറ്റ് എടുക്കാൻ യുടിഎസ് ആപ്പ് ഇങ്ങനെ തുടങ്ങി ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ആപ്പുകളുടെ നീണ്ട ലിസ്റ്റ് തന്നെ പലരുടെയും ഫോണിലുണ്ടാകും. മാത്രമല്ല, പേയ്മെന്റ് സമയത്ത് നേരിടുന്ന പ്രശ്നങ്ങൾ വേറെയും. ഇതിനെല്ലാം കൂടി ഒരേയൊരു ആപ്പിലൂടെ പരിഹാരം കാണാനായാണ് സ്വറെയിൽ ആപ്പുമായി റെയിൽവേ രം​ഗത്തെത്തിയിരിക്കുന്നത്. ഇതിൽ ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും സാധിക്കും എന്നതും എടുത്ത് പറയേണ്ട സവിശേഷതയാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.