ജില്ലയിൽ മെയ് 23 ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്ന് അടച്ച വിവിധ ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. ജില്ലയിൽ മഴയ്ക്ക് ശമനമുള്ളതിനാലും വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യാമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ അറിയിച്ചു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15