നിത്യോപയോഗ സാധനങ്ങളുടെ വില ഇന്ന് റോക്കറ്റ് പോലെയാണ് മുകളിലേക്ക് കുതിക്കുന്നത്. ഓരോ മാസവും കുടുംബ ബജറ്റിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നിരവധി സാധാരണക്കാര്‍ പെടാപ്പാടുപെടുകയാണ്. വാങ്ങുന്ന പല സാധനങ്ങളും ഒരു മാസത്തേക്ക് തികയാറില്ലെന്നതാണ് ഇതിലെ പ്രധാന പ്രശ്നം. അക്കൂട്ടത്തില്‍ ഒന്നാണ് പാചക വാതകം അഥവാ ഗ്യാസ് സിലിണ്ടര്‍. ഓരോ മാസവും വില വര്‍ദ്ധിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പലര്‍ക്കും അറിയാത്തതും ഗുണകരവുമായ നിരവധി കാര്യങ്ങളുണ്ട്. ഗ്യാസ് വീട്ടിലേക്ക് എത്തിക്കുന്നത് മുതല്‍ കണക്ട് ചെയ്ത് ഉപയോഗിക്കുന്നത് വരെ നിരവധി കാര്യങ്ങളാണുള്ളത്. അതില്‍ നിര്‍ണായകമാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിക്കുന്നതിന് മുമ്പുള്ള അവയുടെ ഭാരം. ഇത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ലിക്വിഫൈഡ് ഗ്യാസ് രൂപത്തിലെത്തുന്ന ഗ്യാസിന്റെ തൂക്കം മാത്രം 14.2 കിലോഗ്രാം വേണമെന്നതാണ് ഒരു കാര്യം. സിലിണ്ടറിന്റെ ഭാരം 15.9 കിലോഗ്രാം ആയിരിക്കണം. രണ്ടും കൂടി ചേരുമ്പോഴുള്ള ആകെ ഭാരം 30.1 കിലോഗ്രാം ആയിരിക്കണമെന്നും സിലിണ്ടറിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അകത്തേക്ക് കയറ്റുന്നതിന് മുമ്പ് ഭാരം തൂക്കി നോക്കണം. ഗ്യാസ് വിതരണം ചെയ്യുന്ന ഏജന്‍സി തൂക്കി നോക്കാനുള്ള മിഷീന് ഒപ്പം കരുതണം. വിതരണം ചെയ്യാനായി എത്തുന്നവരുടെ ഉത്തരവാദിത്തം തൂക്കി നോക്കി ഭാരം ഉറപ്പിക്കുന്നതില്‍ അവസാനിക്കുന്നില്ല. തുടര്‍ന്ന് ഗ്യാസ് അകത്ത് കൊണ്ടുവന്ന് കണക്ട് ചെയ്ത ശേഷം ചോര്‍ച്ച (ലീക്ക്) ഇല്ലെന്ന് ഉറപ്പുവരുത്തി കാണിച്ച് തരേണ്ടതും ഏജന്‍സിയുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതനുസരിച്ച് ഇത്രയും കാര്യങ്ങള്‍ ചെയ്ത് കാണിച്ച് തരാന്‍ വിതരണക്കാര്‍ ബാദ്ധ്യസ്ഥരാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ പരാതി നല്‍കാമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഓരോ ഉപഭോക്താവിനും തന്റെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്നതും.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







