നെല്ലിമാളം യൂണിറ്റിന്റെ വാർഷികാഘോഷം മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ രാധാമണി ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു. സെലീന സാബു,ചാമി,ജെസീന എന്നിവർ സംസാരിച്ചു.ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തി.സ്നേഹവിരുന്നോടെ സമാപിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







