സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മേയ് 19നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എല്‍.ഡി.എം) തയാറാക്കിയ 12 ഇന മാർഗനിർദേശങ്ങള്‍ അംഗീകരിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.
ഐ.എല്‍.ഡി.എം മാർഗനിർദേശങ്ങള്‍ മാത്രം അംഗീകരിച്ച് ഉത്തരവിറക്കിയതിനെതിരെ വ്യവസായ, ജലവിഭവ വകുപ്പുകള്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യം പരിഗണിച്ച്, രണ്ട് വകുപ്പുകളുടെയും അഭിപ്രായങ്ങള്‍ കൂടി ചേർത്ത് പുതുക്കിയ ഉത്തരവിറക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്