2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24-നകം വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നവര്‍ 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രത്തിന് നല്‍കണം. ഓഗസ്റ്റ് 24-ന് ശേഷം നിലവിലെ ഉത്തരവുകള്‍ക്ക് വിധേയമായി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15