അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു എസ്.യു.വി. ഈ ഒരു വാചകത്തിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ മനസ്സിളക്കിയ വാഹനമാണ് നിസാന്‍ മാഗ്നൈറ്റ്. ഇന്ത്യയിലെ എസ്.യു.വി. ഈ വാഹനത്തെ ഏറ്റെടുത്തതിന്റെ ഏറ്റവും പ്രധാന തെളിവാണ് അവതരിപ്പിച്ച് 15 ദിവസം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് 15,000 കടന്നത്. ശരാശരി 1000 ബുക്കിങ്ങാണ് ദിവസേന മാഗ്നൈറ്റിന് ലഭിക്കുന്നത്.
അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച വില ഡിസംബര്‍ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ബാധകമാകുക എന്ന പ്രഖ്യാപനവും ബുക്കിങ്ങില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. 15000 ആളുകളില്‍ നിന്ന് ബുക്കിങ്ങ് ലഭിച്ചപ്പോള്‍ 1.5 ലക്ഷത്തില്‍ അധികം അന്വേഷണങ്ങളാണ് മാഗ്നൈറ്റ് കോംപാക്ട് എസ്.യു.വിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.
ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന മറ്റൊരു പ്രഖ്യാപനവും നിസാന്‍ നടത്തിയിട്ടുണ്ട്. 50000 കിലോമീറ്റര്‍ വരെ ഒരു കിലോമീറ്ററിന് വെറും 29 പൈസയായിരിക്കും ഈ വാഹനത്തിന്റെ പരിപാലന ചിലവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെയാണ് നിസാന്‍ നല്‍കുന്ന വാറണ്ടി. ഇത് അഞ്ച് വര്‍ഷവും ഒരു ലക്ഷം കിലോമീറ്ററുമായി ഉയര്‍ത്താനും സാധിക്കും.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്‌സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്‌നൈറ്റ്.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക.