പ്ലാസ്റ്റിക്കിനോട് നോ പറയാന്‍ റീല്‍സ് മത്സരവുമായി ശുചിത്വമിഷന്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി റീല്‍സ് മത്സരം നടത്തുന്നു. പാരിസ്ഥിതിക പ്രശ്നമായ പ്ലാസ്റ്റിക്കിനെതിരെ പോരാടാന്നുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന 90 സെക്കെന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രത്യേക വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 10 നകം ശുചിത്വ മിഷന്റെ iecsbmwayanad@gmail.com ല്‍ 720-പി റെസല്യൂഷനില്‍ കുറയാത്ത എംപി ഫോര്‍, എവിഐ , എംഒവി ഫോര്‍മാറ്റില്‍ റീല്‍സുകള്‍ നല്‍കണം. ഫോണ്‍- 04936 203223

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്