കുടുംബശ്രീ ജില്ലാ മിഷന് കേരള ചിക്കന് പദ്ധതിയിലേക്ക് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്വൈസര് തസ്തികകളിലേക്ക് കരാര് നിയമനം നടത്തുന്നു. മാര്ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്സിറ്റിയില് നിന്നും ബിരുദവും രണ്ടു വര്ഷത്തെ പ്രവര്ത്തിപരിചയം അല്ലെങ്കില് അംഗീകൃത യൂണിവേഴ്സിറ്റിയില് നിന്നും മാര്ക്കറ്റിങ്ങില് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്ലസ് ടു പാസായവര്ക്ക് ലിഫ്റ്റിങ് സൂപ്പര്വൈസര് തസ്തികയിലേക്ക് അപേക്ഷിക്കാം. പൗള്ട്ടറി മേഖലയില് പ്രവര്ത്തിപരിചയമുള്ളവര്ക്ക് മുന്ഗണന. താത്പര്യമുള്ളവര് അപേക്ഷ, യോഗ്യത- പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റ്, തിരിച്ചറിയല് രേഖ സഹിതം നേരിട്ടോ, തപാല് മുഖേനയോ ജൂണ് 16 നകം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ് 2-ാം നില, പോപ്പുലര് ബില്ഡിംഗ് സിവില് സ്റ്റേഷന് എതിര്വശം, കല്പ്പറ്റ നോര്ത്ത് പിന് 673122 വിലാസത്തില് അപേക്ഷ നല്കണം. ഫോണ്- 04936-299370, 206589, 9562418441

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേഗത കൂട്ടി
2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം







