അമ്ബമ്ബോ പോത്തിറച്ചി പൊള്ളും.. എന്താ വില!!

കല്യാണം മുതല്‍ കൊച്ചുമുക്ക് വരെ സ്റ്റാർ ഹോട്ടല്‍ മുതല്‍ പെട്ടിക്കട വരെ മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പോത്തിറച്ചി .മലയാളിക്ക് പോത്തിറച്ചിയോടുള്ള കമ്ബം കണ്ടറിഞ്ഞുതന്നെയാണ് ഇന്നത്തെ ഇറച്ചിവിലയുടെ കുതിച്ചു കയറ്റവും .കൃത്രിമ ക്ഷാമമോ യഥാർത്ഥ ക്ഷാമമോ എന്ന് തിരിച്ചറിയാൻ കഴിയില്ല മാർക്കറ്റില്‍ പോത്തിറച്ചിയുടെ വില യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് 400 രൂപയില്‍ വ്യാപാരം നടന്ന പോത്തിറച്ചി 10 ശതമാനം ഉയർത്തി ഇന്നത്തെ മാർക്കറ്റ് 440 ക്ലോസ് ചെയ്തിരിക്കുന്നത് .മലയാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു ചതിതന്നെയാണ് .കഴിഞ്ഞ വർഷത്തെപ്പോലെ ഒരു 20 രൂപ ആയിരുന്നെങ്കില്‍ അല്പം ചീത്തവിളിയും ബഹളവും ഒക്കെയായി രണ്ട് ആഴ്ച കൊണ്ട് വിലയോട് ഒന്ന് അഡ്ജസ്റ് ആകുമായിരുന്നു . ഇതിപ്പോ കിലോക്ക് 40 രൂപ കൂടുമ്ബോള്‍ ഹോട്ടലുകളും വലിയ തോതിലുള്ള വിലക്കയറ്റത്തിന് കാരണം ആകുമെന്ന ആശങ്കയല്ല യാഥാർഥ്യമാണ് .

ഓരോ വർഷവും പോത്തിറച്ചിക്ക് വിലക്കയറ്റാൻ വ്യാപാരികള്‍ നടത്തുന്ന ഒളിച്ചുകളിയുടെ ഭാഗമാണ് വിലയ്ക്കയറ്റം എന്നാണ് ജനങ്ങള്‍ പറയുന്നത് . 90 ശതമാനം വ്യാപാരികളും പോത്തിറച്ചിയുടെ വില 440 ആക്കി ഉയർത്തിക്കഴിഞ്ഞു . എന്നാല്‍ ചുരുക്കം ചില വ്യാപാരികള്‍ കിലോക്ക് 350 മുതല്‍ 370 വരെ വ്യാപാരം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം . വിലക്കയറ്റത്തിന് വേണ്ടി മൊത്തവ്യാപാരികള്‍ ഒരുക്കിയ ഒത്തുകളി നാടകമാണ് പോത്തുകളെ കിട്ടാനില്ല എന്ന ക്ഷാമം എന്നാണ് ജനങ്ങള്‍ പറയുന്നത് . ഇറച്ചി വ്യാപാര രംഗത്ത് വില നിശ്ചയിക്കാൻ ആരുമില്ലാത്തത് ഇത്തരത്തില്‍ മൊത്തക്കച്ചവടക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് . പോത്തിറച്ചിക്ക് ഒപ്പം കാളയിറച്ചി കൂട്ടികലർത്തി ഇറച്ചിയില്‍ പോലും തട്ടിപ്പ് നടക്കുന്നുണ്ട് .

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.