ഇന്ന് ലോക പരിസ്ഥിതി ദിനം. മനുഷ്യന്റെ ആരോഗ്യത്തിനും സൗഖ്യത്തിനും ഒരു പ്രധാന ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.പതിറ്റാണ്ടുകളായി, പ്ലാസ്റ്റിക് മലിനീകരണം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചിരിക്കുന്നു, നമ്മള്‍ കുടിക്കുന്ന വെള്ളത്തിലേക്കും, കഴിക്കുന്ന ഭക്ഷണത്തിലേക്കും, നമ്മുടെ ശരീരത്തിലേക്കും അത് ഒഴുകിയെത്തുന്നു. യുണൈറ്റഡ് നേഷൻസ് എൻവയോണ്‍മെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1973 ജൂണ്‍ അഞ്ചിനാണ് ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെടുന്നത്. കുറച്ച് മരങ്ങള്‍ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാര്‍ഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി.
ആഗോളതലത്തില്‍ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് മുക്തമാകുക എന്നതും പ്രധാന ലക്ഷ്യമാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള വളർന്നുവരുന്ന ശാസ്ത്രീയ തെളിവുകള്‍ ഈ കാമ്ബെയ്ൻ ഉയർത്തിക്കാട്ടുകയും സുസ്ഥിരമായ രീതികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. പ്ലാസ്റ്റിക് മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിനും, പ്രകൃതിയെ നശിപ്പിക്കുന്നതിനും , മലിനീകരണ പ്രതിസന്ധികള്‍ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. പ്രതിവർഷം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജല ആവാസവ്യവസ്ഥയിലേക്ക് ചോർന്നൊലിക്കുന്നു. ഇത് സാമൂഹികവും പാരിസ്ഥിതികവുമായ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്