എയർടെൽ കുതിപ്പ് തുടരുകയാണ് കഴിഞ്ഞ മൂന്നു മാസമായി കൂടുതൽ വരിക്കാരെ ചേർക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് എയർടെൽ ആണ്. തൊട്ടുപുറകിൽ ജിയോയും ഉണ്ട്. എന്നാൽ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾ കൈവിട്ട നിലയിലാണ്.
36.74 ലക്ഷം വയർലെസ് വരിക്കാരെ ചേർത്ത് എയർടെൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടാമതായി നിൽക്കുന്ന റിലയൻസ് ജിയോയ്ക്ക് 22 ലക്ഷം പേരെ മാത്രമാണ് അധികം ചേർക്കാൻ സാധിച്ചത്. ഇവരുടെ മത്സരത്തിനിടയിൽ വോഡഫോൺ ഐഡിയക്ക് നഷ്ടപ്പെട്ടത് 26.56 ലക്ഷം വരിക്കാരെയാണ്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് കണക്കുകൾ പുറത്ത് വിട്ടത്.