പുതുശ്ശേരിക്കടവ്: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിൽ കഴിഞ്ഞ അധ്യായന വർഷം കുട്ടികൾ നട്ട ചെടികൾ ഈ വർഷം വേലിക്കെട്ടി സംരക്ഷിക്കുകയും ,ഓരോ ക്ലാസടിസ്ഥാനത്തിൽ പുതിയ തൈകൾ നടുകയും ചെയ്തു. സ്കൂളിലേക്ക് മുൻ പി.ടി.എ അംഗം സന്തോഷ് ആർ ഇലത്തിത്തൈകൾ സ്പോൺസർ ചെയ്തു.
സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ പരിസ്ഥിതി ദിനസന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനൂപ് പി സി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചിത്രരചന, ക്വിസ് , പോസ്റ്റർ രചന, പരിസ്ഥിതി നിരീക്ഷണം, ഫിംഗർ ആർട്, പരിസ്ഥിതി നടത്തം, വീഡിയോ പ്രദർശനം, തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.