കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം; ഫെനി ഇനി കേരളത്തിലും ലഭിക്കും: മലയാളികൾക്ക് കുടിച്ചറമാദിക്കാം…

കശുമാങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവന്‍ ഫെനിയക്ക് മദ്യപര്‍ക്കിടയില്‍ പ്രിയമേറെയാണ്. ഗോവന്‍ ഫെനിയ്ക്ക് സംസ്ഥാനത്ത് നിന്ന് ഒരു എതിരാളി കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്.കണ്ണൂരില്‍ നിന്നാണ് കശുമാങ്ങയില്‍ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആല്‍ക്കഹോള്‍ ഉളള മദ്യം വിപണിയിലേക്കെത്താന്‍ തയ്യാറെടുക്കുന്നത്.

പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുറഞ്ഞ ആല്‍ക്കഹോള്‍ ഉള്ള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചു.കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നത്. ഇതേ തുടര്‍ന്ന് 2022ല്‍ സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചിരുന്നു. നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടര്‍നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂര്‍ സഹകരണ സംഘം.

ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയില്‍ നാല് ഏക്കര്‍ ഭൂമി സഹകരണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക കര്‍ഷകരെ ഒരുമിച്ച്‌ കൊണ്ടുവന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റര്‍ ഫെനിയുടെ ഉല്‍പാദനച്ചെലവ് ഏകദേശം 200-250 രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 100 ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തിയാല്‍, 500-600 രൂപയ്ക്കിടയില്‍ ഫെനി വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിക്ക് എക്‌സൈസ് അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് കശുമാങ്ങ സീസണ്‍. ഈ വര്‍ഷം ഡിസംബറോടെ ഉത്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ സംഘം.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.