രാജ്യത്ത് 500 രൂപ നോട്ടുകൾക്ക് നിരോധനം വരുന്നു? ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദ്ദേശത്തിന് പിന്നിലെന്ത്..?

റിസർവ് ബാങ്ക് 500 രൂപ നിർത്തലാക്കുമോ? ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, അഴിമതിക്കെതിരെ പോരാടാൻ കേന്ദ്ര സർക്കാരിനോട് 500 രൂപ നോട്ടുകള്‍ നിരോധിക്കാൻ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന്, സെപ്റ്റംബർ അവസാനത്തോടെ എല്ലാ ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ നല്‍കുന്നത് നിർത്തണമെന്ന് ആർ‌ബി‌ഐ നിർദേശിച്ചതായി എക്‌സില്‍ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ചെയ്ത പോസ്റ്റ് നിമിഷങ്ങള്‍കൊണ്ടാണ് വൈറലായത്. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണ്… 2000 രൂപ നോട്ടിന് പിന്നാലെ 500 രൂപ നോട്ടുകും അപ്രത്യക്ഷമാകുമോ?

നടപടിയുടെ ഭാഗമായി എടിഎമ്മുകളിലെ 500 രൂപ നോട്ടുകളുടെ എണ്ണം ആദ്യം 75% കുറയ്ക്കാനും പിന്നീട് 2026 മാർച്ച്‌ 31 ഓടെ 90% കുറയ്ക്കാനുമാണ് പദ്ധതി. അതിനുശേഷം എടിഎമ്മുകള്‍ 200, 100 രൂപ നോട്ടുകള്‍ മാത്രമേ വിതരണം ചെയ്യൂ എന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ വാർത്ത് തികച്ചും വ്യജമാണ്. റിസർവ് ബാങ്കിന്റ ഭാഗത്ത് നിന്നും ഇതുവരെ 500 രൂപ നോട്ടുകള്‍ നിരോധിക്കുമെന്നുള്ള ഒരു പ്രഖ്യാപനങ്ങളും വന്നിട്ടില്ല. വൈറല്‍ പോസ്റ്റിന് പിന്നിലെ യഥാർത്ഥ സത്യം ഇതാണ്, കുറഞ്ഞ മൂല്യമുള്ള നോട്ടുകളാണ് സാധാരണയായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്, അതിനാല്‍ പൊതുജനങ്ങള്‍ക്ക് അവ ലഭ്യമാക്കുന്നതിനായി, എല്ലാ ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റർമാരും എടിഎമ്മുകളില്‍ 100, 200 രൂപ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 30 ഓടെ, എല്ലാ എടിഎമ്മുകളിലും 75% 100 രൂപയോ 200 രൂപയോ നോട്ടുകള്‍ വിതരണം ചെയ്യണമെന്ന് ആർബിഐ ആവശ്യപ്പെടുന്നുണ്ട്. 2026 മാർച്ച്‌ 31 ഓടെ ഈ ലക്ഷ്യം 90% ആയി ഉയർത്തും.

എന്നാല്‍ ഇതിനർത്ഥം 500 രൂപ നോട്ടുകളുടെ നിരോധനമല്ല, 100 രൂപ, 200 രൂപ നോട്ടുകളുടെ പ്രചാരം വർദ്ധിച്ചാല്‍ പ്രചാരത്തിലുള്ള 500 രൂപ നോട്ടുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, 500 രൂപ നോട്ടുകള്‍ പിൻവലിക്കാനുള്ള പദ്ധതികളൊന്നും ആർബിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവ വിപണിയില്‍ നിയമപരമായി നിലനില്‍ക്കുക തന്നെ ചെയ്യും.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.