അമ്പലവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,
വി.എച്ച്.എസ്.ഇ വിഭാഗം
നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ
നേതൃത്വത്തിൽ അതിവിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.ഫലവൃക്ഷതൈകൾ നടൽ,പ്ലാസ്റ്റിക് വിരുദ്ധ – ലഹരി നിർമാർജന പ്രതിജ്ഞ, വൃക്ഷങ്ങളെ ആദരിക്കൽ,
തൈ വിതരണം എന്നീ പരിപാടികൾ
സീഡ് ക്ലബ്,കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയുമായി
സഹകരിച്ചാണ് സംഘടിപ്പിച്ചത്. ക്യാമ്പസിലെ ഏറ്റവും മികച്ച ഫലവൃക്ഷമായ വരിക്ക പ്ലാവിന് “വൃക്ഷ ശ്രീ” പുരസ്കാരവും,
ക്യാമ്പസിലെ മരമുത്തശ്ശിയായ ആൽമരത്തിന്
“വൃക്ഷ ശ്രീമാൻ” പുരസ്കാരവും നൽകി
ആദരിച്ചു.അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഹഫ്സത്ത്,
വൈസ് പ്രസിഡന്റ്
കെ.ഷമീർ എന്നിവർ പുരസ്കാര സമർപ്പണവും,
തൈ നടൽ ഉദ്ഘാടനവും
നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ഇ.കെ.ജോണി,
എസ്.എം.സി വൈസ് ചെയർമാൻ രമേഷ്. പി.എം
ഹയർസെക്കൻഡറി പ്രിൻസിപ്പാൾ രഘുനാഥ്.കെ.എ,
വി.എ.ച്ച്.എസ്.ഇ പ്രിൻസിപ്പാൾ സി.വി.നാസർ,
അമ്പലവയൽ കൃഷി ഓഫീസർ ധന്യ,
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ധന്യ. എൽ
സീഡ് കോർഡിനേറ്റർ
മുജീബ്. വി, മധുസൂദനൻ എം.കെ,വിനേഷ്.പി.ആർ,
ഷിനോജ്. ബി,മുജീബ് റഹ്മാൻ കെ,ഉണ്ണി.എ.എസ്
എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250







